കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ഓ​ഫീ​സി​ൽ മോ​ഷ​ണം

01:31 AM Mar 23, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ആ​യ​വ​ന മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സും ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്ദി​ര​ത്തി​ൽ മോ​ഷ​ണം.
തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷം ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ലെ 42 ഇ​ഞ്ച് വ​ലി​പ്പ​മു​ള​ള ടി​വി​യും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി രേ​ഖ​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി നേ​താ​ക്ക​ൾ ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും സം​ശ​യ​മു​ണ്ട്.
ജേ​ക്ക​ബ് ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല​ർ വ്യാ​പ​ക​മാ​യ ദു​ഷ്പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.