കൊച്ചി: പെരിയാറിലെ രാസമാലിന്യ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു വിവിധ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ 26ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മണിപ്പൂരിലെ മനുഷ്യാവകാശപ്രവർത്തക ഇറോം ശർമിള എത്തും. ഉച്ചകഴിഞ്ഞു മൂന്നിനു നഗരത്തിൽ നടക്കുന്ന റാലിയെത്തുടർന്നാണു പൊതുസമ്മേളനം. മറൈൻഡ്രൈവിൽനിന്ന് ആരംഭിക്കുന്ന റാലി ബാനർജി റോഡു വഴി നോർത്ത് മേല്പാലത്തിനടിയിലൂടെ തിരിച്ചു മറൈൻഡ്രൈവിൽ സമാപിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ റാലിയിൽ അണിനിരക്കും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
പെരിയാർ സമരത്തിന് ഇറോം ശർമിളയും
01:30 AM Mar 23, 2017 | Deepika.com