എ-​ഐ ഗ്രൂ​പ്പു​ക​ൾ ഏ​റ്റു​മു​ട്ടി, പോ​ലീ​സ് ലാ​ത്തി​വീ​ശി

01:30 AM Mar 23, 2017 | Deepika.com
കൊ​ച്ചി: കെ​എ​സ് യു ​എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ എ-​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ സ​ഘ​ർ​ഷം. പ​ത്തു മി​നി​റ്റോ​ളം തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി ഓ​ടി​ച്ചു. ക​ലൂ​ർ കൊ​ക്കേ​ഴ്സ് ട്രേ​ഡ് സെ​ന്‍റ​റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. രാ​വി​ലെ മു​ത​ൽ ഇ​രു​പ​ക്ഷ​വു​മാ​യി നി​ല​നി​ന്നി​രു​ന്ന ചെ​റി​യ സം​ഘ​ർ​ഷാ​വ​സ്ഥ വൈ​കു​ന്നേ​രം ആ​യ​പ്പോ​ഴേ​ക്കും മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി.
വ്യാ​പ​ക ക​ള്ള​വോ​ട്ടു ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് മൂ​ന്ന​ര​യോ​ടെ ഐ ​ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി. ഇ​തി​നി​ട​യി​ൽ വോ​ട്ടിം​ഗ് ഹാ​ൾ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രെ​കൊ​ണ്ട് നി​റ​ഞ്ഞ് ക​വി​ഞ്ഞു. തു​ട​ർ​ന്നു ക​ള്ള​വോ​ട്ടു ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ പ​ര​സ്പ​രം കൂ​ക്കി​വി​ളി​ക്കു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ഇ​രു​വി​ഭാ​ഗ​വും ലി​സി ജം​ഗ്ഷ​നി​ലെ റോ​ഡി​ൽ ത​മ്മി​ല​ടി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ ലാ​ത്തി​വീ​ശി.
പി​രി​ഞ്ഞ് പോ​കാ​ൻ ത​യാ​റാ​കാ​തെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച് പോ​ലീ​സി​നു​നേ​രേ ക​ല്ലെ​റി​ഞ്ഞ​തോ​ടെ ബാ​ന​ർ​ജി റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ഒ​ടു​വി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.
സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സു​കാ​രി​ൽ ചി​ല​ർ​ക്കു മ​ർ​ദ​ന​മേ​റ്റു. വ്യാ​ജ​തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട് ചെ​യ്തു​വെ​ന്ന് ഐ ​ഗ്രൂ​പ്പും വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നു വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചു​വെ​ന്ന് എ ​ഗ്രൂ​പ്പും ആ​രോ​പി​ച്ചു.