നൂ​റു മേനിയുമായി വാ​ള​കം പഞ്ചായത്ത് ഒ​ന്നാ​മ​ത്

01:30 AM Mar 23, 2017 | Deepika.com
കൊ​ച്ചി: 2016-17 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം ഉ​ൾ​പ്പെ​ടു​ന്ന പ്രൊ​ജ​ക്ടു​ക​ൾ 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തെ​ന്ന ബ​ഹു​മ​തി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വാ​ള​കത്തിന്. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും നി​ശ്ചി​ത തീ​യ​തി​യി​ൽ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി നി​ല​കൊ​ള്ളു​ന്പോ​ഴാ​ണ് വാ​ള​ക​ത്തി​ന്‍റെ ഈ ​അത്യുജ്വല നേ​ട്ടം.
2016-17 വ​ർ​ഷം 164 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് രൂ​പം കൊ​ടു​ത്ത​ത്. 4,64,57,110 രൂ​പ അ​ട​ങ്ക​ൽ വ​രു​ന്ന പ​ദ്ധ​തി​ക​ളി​ൽ 1,66,54,553 രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി വി​ഹി​തം. ഈ ​തു​ക ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞു.
എ​റ​ണാ​കു​ളം ഫൈ​ൻ​ ആ​ർ​ട്സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല ബാ​ബു​വി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ സ​നി​ൽ പ്ര​ശം​സാപ​ത്രം കൈ​മാ​റി. ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്തും വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി​യും ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ന്നെ പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ലം ഓ​ഗ​സ്റ്റി​ലാ​ണ് പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഡി​സം​ബ​ർ 31ന​കം 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും നോ​ട്ടു നി​രോ​ധ​ന​വും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ൽ പ്രൈ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും മൂ​ലം ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ വൈ​കി.
ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ 11, സേ​വ​ന​മേ​ഖ​ല​യി​ൽ 46, പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 94, പ​ട്ടി​ക​ജാ​തി മേ​ഖ​ല​യി​ൽ 10, പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ള​കം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത പ്രൊ​ജ​ക്ടു​ക​ളു​ടെ എ​ണ്ണം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​ക​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം നേ​ടി​ക്കൊ​ടു​ത്ത നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള​യും പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ടി​ന്പി​ൾ മാ​ഗി​യും അ​നു​മോ​ദി​ച്ചു.