സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാത്ത 60 സ്വകാര്യബസുകൾ പിടികൂടി പിഴയിട്ടു

01:30 AM Mar 23, 2017 | Deepika.com
കാ​ക്ക​നാ​ട് : വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന സ്പീ​ഡ് ഗ​വേ​ണ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന 60 സ്വകാര്യ ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണറു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സു​ക​ൾ പി​ടി​കൂ​ടി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. കൂ​ടാ​തെ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.
സ്പീ​ഡ് ഗ​വേ​ണ​ർ ഘ​ടി​പ്പി​ച്ച് വാ​ർ​ഷി​ക പ​രി​ശോ​ധ​നയ്​ക്ക് എ​ത്തു​ന്ന ബ​സു​ക​ൾ പി​ന്നീ​ട് അ​ത് അ​ഴി​ച്ചു മാ​റ്റു​ക​യോ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യും. ഈ ​ബ​സു​ക​ൾ എ​ല്ലാം ത​ന്നെ സ്പീ​ഡ് ഗ​വേ​ണ​ർ പി​ടി​പ്പി​ച്ച് ആ​ർ​ടി​ഒ​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മേ സ​ർ​വീ​സ് ന​ട​ത്താ​വൂഎ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
വരും ദിവസങ്ങളിലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.