വ​നി​താ ഓ​വ​ർ​സി​യ​റെ അ​പ​മാ​നി​ച്ച സം​ഭ​വം; പോലീസ് കേസൊതുക്കിയെന്ന് ആക്ഷേപം

01:24 AM Mar 23, 2017 | Deepika.com
വൈ​പ്പി​ൻ: വനിതാ ഓവർസിയ റെ അപമാനിച്ച രണ്ടു പേരെ പോലീസ് പെറ്റിക്കേസ് ചാർജു ചെയ്ത് വിട്ടയച്ചതായി ആക്ഷേപം. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ച എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താഓ​വ​ർ​സി​യ​റോടാണ് സ്ത്രീ​ ത്വ​ ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റുകയും അസഭ്യം പറയുകയും ചെയ്തത്.
ചാ​പ്പ​ക്ക​ട​പ്പു​റ​ത്തെ റോ​ഡ് പ​ണി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ അ​സി​ന്‍റ് എ​ൻ​ജി​നീ​യ​റാ​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ക്കൊ​പ്പം എ​ത്തി​യ​താ​യിരുന്നു ഓ​വ​ർ​സി​യ​ർ. അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ നി​ന്നി​രു​ന്ന ര​ണ്ടു പേ​ർ അ​ശ്ലീ​ലച്ചുവ​യു​ള്ള ഭാ​ഷ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ച്ച​ത​നു​സ​രി​ച്ച് പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ണ്ട് യു​വാ​ക്ക​ളേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ഒ​രു പ​ഞ്ചാ​യ​ത്തം​ഗം ഇ​ട​പെ​ട്ട് പെ​റ്റി​ക്കേ​സി​ൽ ഒ​തു​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തിരേ ഇ​പ്പോ​ൾ മ​റ്റു​ചി​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ത​ന്നെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. അ​പ​മാ​നി​ച്ച​വ​ർ ക​രാ​റു​കാ​ര​ന്‍റെ ശി​ങ്കി​ടി​ക​ൾ ആ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് അ​ടി​യ​ന്തര ഭ​ര​ണ സ​മി​തി​യോ​ഗം ചേ​രു​ന്നു​ണ്ട്. തു​ട​ർ​ന്ന് ക​രാ​റു​കാ​രു​ടെ യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഓ​വ​ർ​സി​യ​ർ ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.