ഡിവൈഎഫ്ഐ കൃഷ്ണദാസിന്റെ കോലം കത്തിച്ചു
01:24 AM Mar 23, 2017 | Deepika.com
കൊച്ചി: സ്വാശ്രയ കോളജുകൾ ബുധനാഴ്ച ഏകപക്ഷീയമായി അടച്ചിട്ട സ്വാശ്രയ കോളജ് മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. സ്വാശ്രയ കോളജ് മാനേജ്മെന്റിന്റെ ഏകാധിപത്യ നീക്കത്തിൽ പ്രതിഷേധിച്ച് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എറണാകുളം നോർത്ത് പരമാര റോഡിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളജിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും ജിഷ്ണു കേസിലെ ഒന്നാം പ്രതിയുമായ പി. കൃഷ്ണദാസിന്റെ കോലം കത്തിച്ചു. തുടർന്നു ചേർന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്. അരുണ്‍കുമാർ ഉദ്ഘാടനം ചെയ്തു.