ഗോ​ശ്രീ പാ​ല​ത്തി​ലെ കു​ഴി​ക​ൾ; എൻസിപി സമരത്തിലേക്ക്

01:24 AM Mar 23, 2017 | Deepika.com
കൊ​ച്ചി: ഗോ​ശ്രീ പാ​ല​ത്തി​ൽ അ​പ​ക​ട​ക​ര​മാം​വി​ധ​ത്തി​ലു​ള്ള കു​ഴി​ക​ൾ നി​ക​ത്താ​ൻ ജി​ഡ കൗ​ണ്‍​സി​ൽ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ ജി​ഡ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യു​മു​ൾ​പ്പെ​ടെ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാൻ എ​ൻ​സി​പി വൈ​പ്പി​ൻ ബ്ലോ​ക്ക് ഭാ​ര​വാ​ഹി യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. മ​ജീ​ദ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ പി.​എ​സ്. പ്ര​കാ​ശ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സാ​ജു ധ​ർ​മ​പാ​ല​ൻ, മ​ണി​യ​പ്പ​ൻ ചെ​റാ​യി, ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ൽ ര​ഹി​ത വേ​ത​നം
വൈ​പ്പി​ൻ : ഞാ​റ​ക്ക​ലി​ൽ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 24, 25, 27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കുന്നേരം മൂന്നുവ​രെ വി​ത​ര​ണം ചെ​യ്യും.
കിഴക്കന്പലം: കുന്നത്തുനാട് പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 24, 25 തീയതികളിൽ വിതരണം ചെയ്യും.