കോട്ടയം: ജവഹർ ബാലഭവനിൽ കുട്ടികൾക്കായി രണ്ടുമാസം നീണ്ടുനില്ക്കുന്ന അവധിക്കാല കലാപരിശീലന ക്ലാസുകൾ ഏപ്രിൽ ഒന്നിനു ആരംഭിക്കും.
ശാസ്ത്രീയ സംഗീതം, ലളിതഗാനം, വീണ, വയലിൻ, ഹാർമോണിയം, മൃദംഗം, തബല, ട്രിപ്പിൾ, ഗിത്താർ, ജാസ്, ഓർഗൻ, ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, പെയിന്റിംഗ്, ചിത്രരചന, തയ്യൽ, സിനിമാറ്റിക് ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി പഠനം, അക്ഷരശ്ലോകം, ചലച്ചിത്രഗാനാലോചനം തുടങ്ങിയവയിലാണ് വിദഗ്ധരായ അധ്യാപകർ പരിശീലനം നൽകുന്നത്. വിശദ വിവരങ്ങൾക്കു ജവഹർ ബാലഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 2583004.
ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ്
01:15 AM Mar 23, 2017 | Deepika.com