പാറശാല: അനധികൃത പായ്ക്കറ്റ് പാല്‍വില്‍പ്പന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
പാറശാല വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി കോമ്പൗണ്ടില്‍ നടന്നുവന്നിരുന്ന അനധികൃത പായ്ക്കറ്റ് പാല് വില്‍പ്പനയാണ് പിടികൂടിയത് . പാല് പായ്ക്കറ്റിലാക്കിയാണ് വില്‍പ്പന നടന്ന് വന്നത്. പായ്ക്കറ്റില്‍ നിയമ പ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
കൂടെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സും ഇല്ലാതെയാണ് അനധികൃതമായി പാല് പായ്ക്കറ്റിലാക്കി വില്‍പ്പന നടത്തിയത്. പാലിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നിയ ഉപഭോക്താക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത വ്യാപാരം പിടികൂടിയത്.
അനധികൃമായി നടത്തിയ പാല് വില്‍പ്പന നിര്‍ത്തി വയ്ക്കുവാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയും പാലിന്റെസാമ്പിള് പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.
പാറശാല ഫുഡ് സേഫ്റ്റി ഓഫീസര്‍ അനില്‍കുമാര്‍ , നെയ്യാറ്റിന്‍കര ഫുഡ് സേഫ്റ്റി ഓഫീസര്‍ സി. വി. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അനധികൃത പായ്ക്കറ്റ് പാല് വില്‍പ്പന ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പിടികൂടി
01:13 AM Mar 23, 2017 | Deepika.com