മ​ഴയും കാ​റ്റും; തൊ​ളി​ക്കോ​ട്ടു 80,000 രൂ​പ​യു​ടെ നാ​ശ ന​ഷ്ടം

01:13 AM Mar 23, 2017 | Deepika.com
വി​തു​ര: ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടു പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഇ​ടി മി​ന്ന​ലി​ലും കെഎസ്ഇ​ബി തൊ​ളി​ക്കോ​ട് പ​രി​ധി​യി​ൽ വ്യാ​പ​ക നാ​ശം. ഏ​ക​ദേ​ശം 80,000 രൂ​പ​യു​ടെ നാ​ശ ന​ഷ്ട​മു​ണ്ടെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. മേ​ത്തോ​ട്ടം,കാ​ര​യ്ക്ക​ൻ​തോ​ട്, വി​നോ​ബ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു. 11 കെ​വി ലൈ​ൻ പൊ​ട്ടി വീ​ണു ഗ​താ​ഗ​തം ഭാ​ഗീ​ക​മാ​യി ത​ട​സപ്പെ​ട്ടു. മ​ര​ച്ചി​ല്ല​ക​ൾ ലൈ​നി​നു മീ​തെ ഒ​ടി​ഞ്ഞു വീ​ണ​തും പ​ല​യി​ട​ത്തും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. ഒ​രു രാ​ത്രി ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​ത വി​ത​ര​ണം താ​റു​മാ​റാ​യി. ഇ​ന്ന​ലെ വ​ള​രെ വൈ​കി​യാ​ണു അ​റ്റ​കുറ്റ​പ്പ​ണി​ക​ൾ ഭാ​ഗീ​ക​മാ​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.​ഇ​ന്നു ഉ​ച്ച​യോ​ടെ മാ​ത്ര​മേ പ​ണി പൂ​ര്‍​ണ​ത​യി​ലേ​ക്കെ​ത്തൂ​വെ​ന്നു എ​ഇ അ​റി​യി​ച്ചു.