ക​ള​ക്ട​റു​ടെ പ​രാ​തി​പ​രി​ഹാ​ര വേ​ദി ഇ​ന്ന്

01:13 AM Mar 23, 2017 | Deepika.com
തിരുവനന്തപുരം: വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത പ​രാ​തി​പ​രി​ഹാ​ര വേ​ദി ഇ​ന്ന് ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ 31 വി​ല്ലേ​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രാ​തി​ക​ളാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ദി​യി​ൽ നേ​രി​ട്ട് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. പ​രാ​തി​പ​രി​ഹാ​ര വേ​ദി രാ​വി​ലെ 10 ന് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​രോ വ​കു​പ്പു​ക​ൾ​ക്കും പ്ര​ത്യേ​ക കൗ​ണ്ട റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.
ഈ ​കൗ​ണ്ടറു​ക​ളി​ൽ വ​ച്ചു​ത​ന്നെ പ​ര​മാ​വ​ധി പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. വെ​ങ്ക​ടേ​സ​പ​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​പ​രി​ഹാ​ര വേ​ദി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ, സ​ബ്ക​ള​ക്ട​ർ ഡോ. ​ദി​വ്യ.​എ​സ്. അ​യ്യ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ-​താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.