"ബാ​ലോ​ത്സവം' വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സംഘടിപ്പിച്ചു

01:11 AM Mar 23, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ​യും നെ​ടു​മ​ങ്ങാ​ട് ബി​ആ​ർ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ലോ​ത്സ​വം വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ന്‍റെയും ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വഹി​ച്ചു. വി​ദ്യാ​ഭ്യാ​സം എ​പ്പോ​ഴും ശി​ശു കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ൽ ബി​ആ​ർ​സി​ക​ളു​ടെ പ​ങ്ക് ശ്ലാ​ഹ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ആ​ർ​സി​യു​ടെ ത​ന​ത് പ്ര​വ​ർ​ത്ത​ന​മാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ മ​ക്ക​ൾ എ​ന്ന കു​ട്ടി​ക​ളു​ടെ സി​നി​മ​യു​ടെ സി​ഡി പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ, ആ​ർ.​മ​ധു, പി.​ഹ​രി​കേ​ശ​ൻ നാ​യ​ർ, ടി.​ആ​ർ.​സു​രേ​ഷ് കു​മാ​ർ, ടി.​അ​ർ​ജു​ന​ൻ, ജെ.​കൃ​ഷ്ണ​കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബീ​ന എ​സ്.​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​പി​ഒ ജി.​എ​സ്. മോ​ഹ​ന​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ബ് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മി​ക​വ് -പ്ര​ബ​ന്ധാ​വ​ത​ര​ണം, പ്ര​ദ​ർ​ശ​നം എ​ന്നി​വ​യ്ക്കു പു​റ​മേ കു​ട്ടി​ക​ളു​ടെ സി​നി​മ സി​ഡി പ്ര​ദ​ർ​ശ​നം, ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.