തിരുവനന്തപുരം : കോണ്ഗ്രസ്-എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാന്പ് പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ തലകൊയ്തെടുത്താൽ പാരിതോഷികം നൽകുമെന്ന് ആർഎസ്എസുകാർ പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി കാണിച്ച നിശബ്ദത ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
കറൻസിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലും ഹരിത കേരള-പ്രതീക്ഷയോടെ കേരളം എന്ന സെമിനാർ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും സാംസ്കാരിക കേരളവും മതേതരത്വവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാളയം രാജൻ അധ്യക്ഷനായിരുന്നു.
കോണ്ഗ്രസ് - എസ് ജില്ലാ ക്യാന്പ് സംഘടിപ്പിച്ചു
01:11 AM Mar 23, 2017 | Deepika.com