ശതാബ്ദി നിറവില്‍ തച്ചപ്പള്ളി ഗവ.എൽപി സ ്കൂള്‍
01:11 AM Mar 23, 2017 | Deepika.com
പോത്തൻകോട്: തച്ചപ്പള്ളി ഗവ എല്‍പി സ്കൂള്‍ ശതാബ്ദി നിറവിൽ. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സ്കൂളില്‍ സംഘടിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്താണ് തച്ചപ്പള്ളിയിൽ ഈ പള്ളിക്കൂടം തുടങ്ങുന്നത്. 29ന് വൈകുന്നേരം നാലിന് വാവറയമ്പലത്തുനിന്നും വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ആണ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമാകുക .ഏപ്രില്‍ ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷനാകും. ഗുരുവന്ദനം, പൂർവ വിദ്യാർഥി കൂട്ടായ്മ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ കെ. വേണുഗോപാലൻനായർ, എം. എ ഉറൂബ് എന്നിവർ അറിയിച്ചു.