പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​രം അ​റ​വു മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി

01:11 AM Mar 23, 2017 | Deepika.com
വെ​ള്ള​റ​ട : ആ​ഭ്യ​ന്ത​ര വ​കു​പ്പ് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആനപ്പാറയിലെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​രം അ​റ​വ് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാറുന്നു. ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത അ​റ​വു ശാ​ല​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യം മു​ഴു​വ​ൻ നി​ക്ഷേ​പി​ക്കു​ന്ന​ത് പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് കോ​ന്പൗ​ണ്ടി​നു​ള്ളി​ലാ​ണ്.
മാ​ലി​ന്യംനി​ക്ഷേ​പിക്കുന്നതിനു സ​മീ​പ​ത്താ​ണ് വെ​ള്ള​റ​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും താത്പ​ര്യ​മി​ല്ല.പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പാ​ണ് പോ​ലീ​സു​കാ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​ത്തി​നാ​യി 18 ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നി​ർ​മി​ച്ച​ത്. പ്രാ​രം​ഭ​ത്തി​ൽ നാ​മ​മാ​ത്ര​മാ​യയി പോ​ലീ​സു​കാ​ർ ഇവിടെ താ​മ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​മ​സ​മി​ല്ലാ​താ​യ​തോ​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യി​രു​ന്നു.
ഇ​പ്പോ​ൾ ക്വാ​ർ​ട്ടേ​ഴ്സി​നു പു​റ​ത്ത് പാ​ഴ്മ​ര​ങ്ങ​ൾ വ​ള​ർ​ന്നു കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ച്ച​യെ നേ​രി​ടു​ക​യാ​ണ്. ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന അ​റ​വു​ശാ​ല​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ തീ​രാ​രോ​ഗി​ക​ളാ​യി മാ​റും.