വി​ഴി​ഞ്ഞം വി​ക​സി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് നാ​ലു വ​യ​സ്; ക​പ്പ​ൽ വാ​ർ​ഫി​ല​ടു​ക്കു​ന്ന​തും സ്വ​പ്നം ക​ണ്ട് നാ​ട്ടു​കാ​ർ

01:09 AM Mar 23, 2017 | Deepika.com
എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: കോ​സ്റ്റ​ൽ​ഷി​പ്പിം​ഗ് വ​ഴി ച​ര​ക്ക് ഗ​താ​ഗ​തം ന​ട​ത്തി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​യും വി​ഴി​ഞ്ഞത്തെ ജനങ്ങളെയും വി​ക​സ​ന​ത്തി​ന്‍റെ ഉ​ന്ന​ത​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് മു​ൻ മ​ന്ത്രി​ പ്ര​ഖ്യാ​പി​ച്ചി​ട്ട് വ​ർ​ഷം നാ​ല് ക​ഴി​ഞ്ഞു. എന്നാൽ ഉ​ദ്ഘാ​ട​ന ദി​നം വ​ന്ന ഒ​രു കാ​ർ​ഗോ​ഷി​പ്പ് ക​ണ്ട് വി​ഴി​ഞ്ഞ​ത്തു​കാ​ർ പി​ന്നെ ആ ​ക​പ്പ​ലി​നെ ക​ണ്ടി​ട്ടേ​യി​ല്ല. വി​ഴി​ഞ്ഞ​ത്തെ പു​തി​യ വാ​ർ​ഫി​ല​ടു​ത്ത ക​പ്പ​ലി​നെ സാ​ക്ഷി​യാ​ക്കി ഇ​തൊ​രു തു​ട​ക്ക​മാണെന്നും ഇ​നി​യ​ങ്ങോ​ട്ട് ക​പ്പ​ലു​ക​ൾ നി​ര​ന്ത​രം വ​ന്നു പോ​കു​മെ​ന്നും മു​ൻ മ​ന്ത്രി കെ.​ബാ​ബു ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​നത്തിനാണു നാ​ല് വ​ർ​ഷം പൂ​ർ​ത്തി​യായത്.
വി​ഴി​ഞ്ഞം, കൊ​ല്ലം, വേ​പ്പു​ർ എ​ന്നി തു​റ​മു​ഖ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു കോ​സ്റ്റ​ൽ​ഷി​പ്പിം​ഗ് പ​ദ്ധ​തി. ഇ​തി​നാ​യി ആ​ഘോ​ഷ​പൂ​ർ​വ​മു​ള്ള ഉ​ദ്ഘാ​ട​ന​മാ​ണ് വി​ഴി​ഞ്ഞ​ത്ത് നടത്തിയത്. ആ​ദ്യ​മാ​യെ​ത്തി​യ കൂ​റ്റ​ൻ കാ​ർ​ഗോ​ഷി​പ്പ് ക​ണ്ട് പ​ല​രും അ​തി​ശ​യം കു​റി. വ​രാ​നി​രി​ക്കു​ന്ന വി​ക​സ​നം സ്വ​പ്നം ക​ണ്ട വി​ഴി​ഞ്ഞ​ത്തു​കാ​ർ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന തു​റ​മു​ഖത്ത് ക​പ്പ​ല​ടു​ക്ക​ുന്നത് കാ​ണാ​ൻ കൊ​തി​ക്കു​ക​യാ​ണെ​ങ്കി​ലും ക​ട​ൽ വ​ഴി ക​ണ്ടെ​യ്ന​റു​ക​ൾ മാ​ത്രം വ​ന്നി​ല്ല. പ​ക്ഷെ ക​പ്പ​ൽ മു​ത​ലാ​ളി​മാ​രെ​യും ഏ​ജ​ന്‍റു​മാ​രെ​യും ക​ണ്ടു പി​ടി​ച്ച് ക്ഷ​ണി​ക്കു​ന്ന​തി​നാ​യി കോ​സ്റ്റ​ൽ മാ​നേ​ജ​രെ​യ നി​യ​മി​ച്ച​താ​യാ​ണ​റി​വ്. വ​ർ​ഷം നാ​ല് ക​ഴി​ഞ്ഞെ​ങ്കി​ലും പേ​പ്പ​ർ വ​ർ​ക്കും മ​റ്റ് ന​ട​പ​ടി​ക​ളും ഡ​യ​റ​ക്ട​റേ​റ്റി​ൽ തു​ട​രു​ന്ന​താ​യി പ​റ​ഞ്ഞ് ജ​ന​ത്തെ അ​ധി​കൃ​ത​ർ സ​മാ​ധാ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ ഇ​ഴ​ഞ്ഞു നീ​ങ്ങി​യാ​ൽ ഏ​തു കാ​ല​ത്ത് കാ​ർ​ഗോ​ഷി​പ്പ​ടു​ക്കു​മെ​ന്നാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​വ​രു​ടെ ചോ​ദ്യം.