വൈക്കം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി വിനോദ സഞ്ചാര വികസന പദ്ധതികളെക്കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉത്തരവാദിത്വ ടൂറിസം പദ്ധതി വൈക്കത്തെ ഉദയനാപുരം, ചെന്പ്, മറവൻതുരുത്ത്, തലയാഴം, വെച്ചൂർ, ടിവിപുരം പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമങ്ങളിലെ ജനജീവിതവും കയർ പിരി, തഴപ്പായ നെയ്ത്ത്, മത്സ്യ ബന്ധനം, കായൽ കാഴ്ചകൾ, ഉത്സവങ്ങൾ തുടങ്ങിയവ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തുന്നതുവഴി പ്രദേശികമായി ജനങ്ങൾക്കുണ്ടാകുന്ന സാന്പത്തിക അഭിവൃദ്ധിയും ജലാശയങ്ങളടക്കം മലിനപ്പെടാതെ സംരക്ഷിക്കുന്നതിനും സ്ഥലവാസികൾ ഉത്തരവദിത്വത്തോടെയാണ് സെമിനാറിൽ ചർച്ച ചെയ്തത്.
പരിശീലന പരിപാടി
01:04 AM Mar 23, 2017 | Deepika.com