വൈക്കം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ എച്ച്എൻഎൽ ലാഭത്തിലാക്കാൻ നിർദേശങ്ങൾ സമർപ്പിക്കാൻ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രതിസന്ധി നേരിടുന്ന എച്ച്എൻഎൽ സന്ദർശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിർദേശത്തെത്തുടർന്നാണ് പദ്ധതി തയാരാക്കാൻ നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാറിന്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചത്.
പാർക്കിംഗ് ഉൾപ്പെടെയുള്ള ഉത്പാദന വൈവിധ്യം ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന 110 ഏക്കറിൽ സോളാർ പവർ പ്ലാന്റ്, ഉപയോഗ ശൂന്യമായ 200 ഏക്കറിൽ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ, ഒരേ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെയും സി.എൽ.ആർ വിഭാഗത്തിന്റെയും വേതനം ഏകീകരിച്ച് തൊഴിലാളി സൗഹൃദയ അന്തരീക്ഷം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതികൾ തയാറാക്കാനാണ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
സബ് കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ട് കുമ്മനം രാജശേഖരന് സമർപ്പിക്കും.
വെള്ളൂർ എച്ച്എൻഎൽ ലാഭത്തിലാക്കാൻ നിർദേശങ്ങൾ സമർപ്പിക്കാൻ തീരുമാനം
01:04 AM Mar 23, 2017 | Deepika.com