വൈക്കം: ആറുമണിക്കൂർ തുടർച്ചയായി ഗായത്രീ വീണ മീട്ടി ലോക റിക്കാർഡ് നേടിയ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ വൈക്കം പൗരാവലിയുടെ നേതൃത്വത്തിൽ ഇന്ന് ഉപഹാരം നൽകി ആദരിക്കും. ഇന്ന് വൈകുന്നേരം നാലിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സി.കെ. ആശ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന സ്വീകരണ സമ്മേളനം സംഗീത നാടക അക്കാദമി ചെയർമാൻ കെപിസിസി ലളിത ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മി, മാതാപിതാക്കളായ മുരളീധരൻ, വിമല തുടങ്ങിയവരെ ആദരിക്കും. സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭ ചെയർമാൻ അനിൽ ബിശ്വാസ്, എംജി സർവകലാശാല സിൻഡിക്കേറ്റംഗം പി.കെ. ഗരികുമാർ, ചലച്ചിത്ര നടൻ പി. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് വൈക്കം വിജയലക്ഷ്മിയെ അനുമോദിച്ച് പി.കെ. മേദിനി, വൈക്കം ദേവാനന്ദ്, ഹരികൃഷ്ണൻ, ഉദയ്രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിക്കും.
വൈക്കം വിജയലക്ഷ്മിക്ക് പൗരാവലിയുടെ ആദരം ഇന്ന്
01:03 AM Mar 23, 2017 | Deepika.com