പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ ആദ്യകാല പൊതുവിദ്യാലയമായ ചേകാടി എൽപി സ്കൂൾ 93-ാമത് വാർഷികം നാളെ നടക്കും. എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കന്പനി സ്പോണ്സർ ചെയ്ത ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനവും ബാലകലോത്സവവും യാത്രയയപ്പ് സമ്മേളനവും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ 9.30ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശോഭന പ്രസാദ്, ശ്രീജ രാജു, ജൂലി കുര്യൻ, സുഭാഷ് ബാബു, പ്രേമവല്ലി കവിക്കൽ, മനോജ് വീരാടി, ബിന്ദു സേവ്യർ, വി.വി. രാജമ്മ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ചേകാടി സ്കൂൾ വാർഷികം നാളെ
12:45 AM Mar 23, 2017 | Deepika.com