ക്ഷ​യ​രോ​ഗ ദി​നം ആ​ച​രി​ക്കും

12:45 AM Mar 23, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: ഒ​രു​മി​ക്കാം ക്ഷ​യ​രോ​ഗം തു​ട​ച്ച് നീ​ക്കം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം നാ​ളെ വി​വി​ധ പ​രി​പാ​ടി​ക​ളൊ​ടെ ആ​ച​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
രാ​വി​ലെ 10 ന്് ​ഹാ​ക്ക് സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​തി​ഭ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. വി​വേ​ക് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ര​വി പ്ര​സാ​ദ് സ​ന്ദേ​ശം ന​ൽ​കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​സി. ഷു​ബി​ൻ, ടി. ​ശ​ശി​കു​മാ​ർ, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടുത്തു.