അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ന് ജൈ​വ​കൃ​ഷി അ​വാ​ർ​ഡ്

12:45 AM Mar 23, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തിയിൽ െ ജൈ​വ​കൃ​ഷി പ​രി​പാ​ല​ന​ത്തി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ൾ അ​ർ​ഹ​മാ​യി.
ജി​ല്ല​യി​ലെ മി​ക​ച്ച സ്ഥാ​പ​ന കൃ​ഷി​ക്കു​ള്ള അ​വാ​ർ​ഡ് സ്കൂ​ളി​നും മി​ക​ച്ച ക​ർ​ഷ​ക അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് തോ​മ​സ് സ്റ്റീ​ഫ​നും ല​ഭി​ച്ചു. അ​വാ​ർ​ഡ് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.
സ്കൂ​ൾ ജൈ​വ അ​ടു​ക്ക​ള​ത്തോ​ട്ടം, ഹ​രി​ത കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം 80 സെ​ന്‍റ് സ്ഥ​ല​ത്ത് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി, കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ കു​ട്ടി​ത്തോ​ട്ട​ങ്ങ​ൾ, മു​ത്താ​റി കൃ​ഷി, കൂ​ണ്‍ കൃ​ഷി പ്രോ​ത്സാ​ഹ​നം, മ​ലി​ന​ജ​ല പു​ന​രു​പ​യോ​ഗം, തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​ന് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ത്തെ​യും അ​ധ്യാ​പ​ക​നെ​യും സ്കൂ​ൾ പി​ടി​എ ക​മ്മി​റ്റി​യും മാ​നേ​ജ്മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, മാ​നേ​ജ​ർ ഫാ. ​സ്റ്റീ​ഫ​ൻ കോ​ട്ട​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, സു​നി​ൽ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.