ആ​രോ​ഗ്യ സ​ന്ദേ​ശ യാ​ത്ര നാ​ളെ മു​ത​ൽ

12:44 AM Mar 23, 2017 | Deepika.com
ക​ൽ​പ്പ​റ്റ: പ​ക​ർ​ച്ച വ്യാ​ധി നി​യ​ന്ത്ര ണത്തിനുളള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ​സ​ന്ദേ​ശ യാ​ത്ര 2017 ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന പ​ക​ർ​ച്ച വ്യാ​ധി​ക​ളാ​യ ഡെ​ങ്കി​പ്പ​നി, മ​ല​ന്പ​നി, എ​ലി​പ്പ​നി, കു​ര​ങ്ങു​പ​നി, വ​യ​റി​ള​ക്കം, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളാ​ണ് പൊ​തു​വാ​യി ജി​ല്ലി​യി​ൽ ക​ണ്ടു​വ​രു​ന്ന​ത്. ഇ​വ​യു​ടെ ആ​ധി​ക്യം പ​ര​മാ​വ​ധി കു​റയ്​ക്കു​ക​യും പ​ക​ർ​ച്ച വ്യാ​ധി​ക​ൾ കാ​ര​ണ​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ ത​ട​യു​ക​യു​മാ​ണ് ആ​രോ​ഗ്യ​സ​ന്ദേ​ശ യാ​ത്ര​യു​ടെ ല​ക്ഷ്യം.
ജി​ല്ല​യി​ലെ ഏഴ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ, പൗ​ര​പ്ര​മു​ഖ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​തോ​ടൊ​പ്പം എ​ല്ലാ​വ​ർ​ക്കും എ​ല്ലാ പ്രാ​യ​ത്തി​ലും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തോ​ടെ​യു​ള്ള ജീ​വി​തം ല​ക്ഷ്യം​വ​യ്ക്കു​ന്ന ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണ​വും ന​ട​ത്തും. പ​രി​പാ​ട​യി​ൽ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
ആ​രോ​ഗ്യ​സ​ന്ദേ​ശ യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ക​ൽ​പ്പ​റ്റ പു​തി​യ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ നാ​ല് റ​വ​ന്യൂ ബ്ലോ​ക്കു​ക​ളി​ലാ​യി 13 കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ ന​ട​ത്തും.
നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ യാ​ത്ര ആ​ദ്യ ദി​നം ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് വൈ​ത്തി​രി, വ​ടു​വ​ൻ​ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം. 25ന് ​പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​റോം, വെ​ള്ള​മു​ണ്ട ര​ണ്ടേ​നാ​ൽ, വ​ള്ളി​യൂ​ർ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും 27ന് ​കോ​ട്ട​ത്ത​റ, മീ​ന​ങ്ങാ​ടി, ചീ​രാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും 28ന് ​കേ​ണി​ച്ചി​റ, പു​ൽ​പ്പ​ള്ളി, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലു​ട​നീ​ളം ബോ​ധ​വ​ത്ക​ര​ണ റാ​ലി, സി​ഡി പ്ര​ദ​ർ​ശ​നം, നാ​ട​ൻ ക​ല​ക​ൾ, തെ​രു​വ് നാ​ട​കം എ​ന്നി​വ​യും ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. വി​വേ​ക് കു​മാ​ർ, ഡോ. ​അ​ഭി​ലാ​ഷ്, ഡോ. ​കെ.​എ​സ്. അ​ജ​യ​ൻ, ഡോ. ​പി. ദി​നീ​ഷ്, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ബേ​ബി നാ​പ്പ​ള്ളി, ഹം​സ ഇ​സ്മാ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.