ചങ്ങനാശേരി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെറ്റിഎഫ്) നിയോജകമണ്ഡലം നേതൃയോഗം കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എച്ച്. നിസ്താർ അധ്യക്ഷത വഹിച്ചു.
മുടങ്ങിക്കിടക്കുന്ന കർഷക തൊഴിലാളി പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്നും മിനിമം പെൻഷൻ 2000 രൂപയാക്കി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമാരൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ പുല്ലംപ്ലാവിൽ, തോമസ് അക്കര, രാജു ആര്യാട്ട്, ടോമിച്ചൻ തോമസ്, അംബിക വിജയൻ, ഷെമി ബഷീർ, റംലത്ത്, പുഷ്പ ലിജോ, മെൽവിൻ, പ്രസന്നൻ, സജാദ് എന്നിവർ പ്രസംഗിച്ചു.
കർഷകതൊഴിലാളികളുടെ പെൻഷൻതുക വർധിപ്പിക്കണം
12:32 AM Mar 23, 2017 | Deepika.com