ചങ്ങനാശേരി: പാറേൽ ജഐംഎൽപി സ്കൂളിന്റെ 101-ാമത് വാർഷികവും സർവീസിൽനിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഗീതമ്മ ജോസഫിന് യാത്രയയപ്പും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാറേൽ പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനം സി.എഫ്. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. വികാരിജനറാൾ മോണ്‍. ജയിംസ് പാലയ്ക്കൽ സുവനീർ പ്രകാശനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തയ്യിൽ, മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ, കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത്, എഇഒ ഡോ.എ.കെ. അപ്പുക്കുട്ടൻ, പാറേൽപള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ, മുനിസിപ്പൽ കൗണ്‍സിലർ ത്രേസ്യാമ്മ ജോസഫ്, ജോസ് പി. കൊട്ടാരം, ജോബി പി.സി, ജോസഫ് പായിക്കാടൻ, ജോയിച്ചൻ ഓവേലിൽ, സജി മതിച്ചിപ്പറന്പിൽ, വിപിൻ രാജ്, ഡായി മാത്യു, സിസ്റ്റർ ആഞ്ചല ജോസഫ്, സിസ്റ്റർ സൗമ്യ, ലിജോ മത്തായി എന്നിവർ പ്രസംഗിക്കും. ഗീതമ്മ ജോസഫ് മറുപടി പ്രസംഗം നടത്തും.
പാറേൽ ജഐംഎൽപി സ്കൂൾ വാർഷികവും യാത്രയയപ്പും
12:32 AM Mar 23, 2017 | Deepika.com