കറുകച്ചാൽ: ലോക ഒപ്റ്റോ മെട്രി ദിനത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് ഒപ്ടോ മെട്രിസ്റ്റസ് അസോസിേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒന്പതിന് കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാന്പും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻനായർ ഉദ്ഘാടനം നിർവഹിക്കും.
മെഡിക്കൽ ഓഫീസർ ഡോ. കെ.എൽ. ജയശ്രീ അധ്യക്ഷത വഹിക്കും. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാർ സൗജന്യ കണ്ണാടി വിതരണം നിർവഹിക്കും.
അന്ധതാ നിയന്ത്രണസമിതി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. കെ.ആർ.രാജൻ, സുന എസ്.നായർ, ഡോ. എൽസമ്മ ജോസഫ്, സുലോചന കെ, തങ്കച്ചൻ മാത്യു, എൽസിക്കുട്ടി ടി.ജെ, തുളസിഭായി അമ്മ, സൂസമ്മ ഏബ്രഹാം, ഉഷാകുമാരി, മധു വിവി, സുനില എം.നായർ എന്നിവർ പ്രസംഗിക്കും. സുമ എം.ജെ. ആരോഗ്യബോധവത്കരണ ക്ലാസ് നയിക്കും.
ജില്ലയിലെ തെരഞ്ഞെടുത്ത അനാഥ മന്ദിരത്തിൽ നിന്നും അർഹരായവർക്ക് കൂടല്ലൂർ സാമൂഹികരോഗ്യ കേന്ദ്രം ഒപ്റ്റോ മെട്രിസ്റ്റ് മണിയമ്മയുടെയും ഒപ്റ്റോ മെട്രിസ്റ്റ് അസോസിയേഷന്റെയും സഹകരണത്തോടെ സൗജന്യമായി നൽകുന്ന കണ്ണടകളുടെ വിതരണവും നടക്കും
സൗജന്യ നേത്ര പരിശോധന ക്യാന്പും ആരോഗ്യ ബോധവത്കരണ ക്ലാസും
12:32 AM Mar 23, 2017 | Deepika.com