വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ടാ​ൻ സാ​ധ്യ​ത

12:31 AM Mar 23, 2017 | Deepika.com
കോ​ട്ട​യം: വേ​ന​ൽ​മ​ഴ തു​ട​രും, വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്തി​പ്പെ​ടും. അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​ത്തി​ന്‍റെ തോ​ത് 65ൽ ​എ​ത്തി​യ​താ​യി റ​ബ​ർ ബോ​ർ​ഡ് കാ​ലാ​വ​സ്ഥാ ഗ​വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.
ര​ണ്ടാ​ഴ്ച​യാ​യി വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ 37.2 ഡി​ഗ്രി വ​രെ ഉ​യ​ർ​ന്ന പ​ക​ൽ താ​പ​നി​ല 33 ഡി​ഗ്രി​യാ​യി കു​റ​ഞ്ഞു. മാ​ർ​ച്ച് ഒ​ന്നി​നും ഫെ​ബ്രു​വ​രി 16നു​മാ​ണ് ഇ​ക്കൊ​ല്ലം പ​ക​ൽ​ച്ചൂ​ട് ഏ​റ്റ​വും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് തു​ട​ക്കം മു​ത​ൽ ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 11 സെ​മീ മ​ഴ ല​ഭി​ച്ച​ത് ഇ​ക്കൊ​ല്ലം മാ​ർ​ച്ച് 20 വ​രെ 16 സെ​ന്‍റി​മീ​റ്റ​റാ​യി ഉ​യ​ർ​ന്നു.