മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ നീ​ട്ടി

12:28 AM Mar 23, 2017 | Deepika.com
മു​ള​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജി​ല്ലാ ക​ള​ക്ട​ർ സെ​ക്്ഷ​ൻ 144 (ക്രി​മി​ന​ൽ പ്രൊ​സി​ജി​യ​ർ കോ​ഡ് 1973) പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച നി​രോ​ധ​നാ​ജ്ഞ കാ​ല​യ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ വീ​ണ്ടും ചി​ല വി​ഭാ​ഗ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ഏ​പ്രി​ൽ അ​ഞ്ചു​വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​യ​ത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല​നി​ൽ​ക്കു​ന്ന കാ​ല​യ​ള​വു​വ​രെ നാ​ലു പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​ദേ​ശ​ത്ത് കൂ​ട്ടം​കൂ​ടാ​നോ പൊ​തു​യോ​ഗ​ങ്ങ​ൾ, ജാ​ഥ​ക​ൾ, മാ​ർ​ച്ചു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​നോ പാ​ടി​ല്ല.