അഖില കേരള അഭിഷേകാഗ്നി കൺവൻഷൻ:പന്തൽ കാൽനാട്ടുകർമ്മം നടത്തി

11:53 PM Mar 22, 2017 | Deepika.com
പാലക്കാട്: സെഹിയോൻ ടൗൺ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടുമുതൽ ആറുവരെ ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന അഖില കേരള അഭിഷേകാഗ്നി കൺവൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം രൂപത വികാരി ജനറാൾ മോൺ. പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. സെഹിയോൻ ടൗൺ മിനിസ്ട്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് തോട്ടങ്കര, ജനറൽ കൺവീനർ ബ്രദർ സൈമൺ വടക്കൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.