വാർഷികവും യാത്രയയപ്പും നടത്തി

11:53 PM Mar 22, 2017 | Deepika.com
പുലാപ്പറ്റ: ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് കോൺഗ്രിഗേഷനു കീഴിലുള്ള കോണിക്കഴി ഡിപിഎയുപി സ്കൂൾ എഴുപതാം വാർഷികം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് പതാക ഉയർത്തി.സമ്മേളനം കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷിയുടെ അധ്യക്ഷതയിൽ പാലക്കാട് രൂപതാവികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എഇഒ ജയരാജൻ, സ്കൂൾ മാനേജർ സിസ്റ്റർ ഗ്രേസി, ബിപിഒ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.