ഇസാഫ് വാൽക്കുളമ്പ് ശാഖ പ്രവർത്തനം ഇന്നുമുതൽ

11:53 PM Mar 22, 2017 | Deepika.com
വടക്കഞ്ചേരി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വാൽകുളമ്പ് ശാഖയുടെ പ്രവർത്തനം ഇന്ന് ആരംഭിക്കും. കെ. ഡി. പ്രസേനൻ എംഎൽഎ ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്യും. ഇസാഫ് ബാങ്കിന്റെ സ്‌ഥാപകനും എം.ഡി.യുമായ കെ.പോൾ തോമസ് അധ്യക്ഷത വഹിക്കും. മുൻ മന്ത്രിമാരായ വി.സി.കബീർ, കെ.ഇ.ഇസ്മായിൽ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ തുടങ്ങിയവർ പങ്കെടുക്കും. വാൽകുളമ്പ് എം.എം.യു.പി.സ്കൂളിനു സമീപം കൊടിയാട്ടിൽ കോംപ്ലക്സിലാണ് പോൾ തോമസിന്റെ ജന്മനാട്ടിലെ പുതിയ ശാഖ തുറക്കുന്നത്.