കഞ്ചാവ് മൊത്തവില്പനക്കാർ അറസ്റ്റിൽ

11:53 PM Mar 22, 2017 | Deepika.com
അഗളി: കഞ്ചാവ് മൊത്ത വില്പനക്കാർ മൂന്നേമുക്കാൽ കിലോ കഞ്ചാവുസഹിതം പിടിയിൽ. അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യത്തിനു ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ്വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിലായത്. വട്ടലക്കി സ്വദേശി രാജേന്ദ്രൻ (40), സഹായി രവി (37)എന്നിവരെ കോടതിയിൽ ഹാജരാക്കിറിമാൻഡു ചെയ്തു.