അനിശ്ചിതകാല സമരം തുടങ്ങി

11:53 PM Mar 22, 2017 | Deepika.com
മംഗലംഡാം: മുടപ്പല്ലൂരിലെ ബീവറേജസ് മദ്യവില്പനശാല മംഗലംഡാമിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ സ്ത്രീകൾ രംഗത്ത്. മദ്യശാല തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്താണ് സ്ത്രീകൾ അനിശ്ചിതകാല സമരം തുടങ്ങിയത്. പ്രധാനമായും ഡാമിലെ മൂന്നു സ്കൂളുകളിലെ പിടിഎയുടെ നേതൃത്വത്തിലാണ് മദ്യത്തിനെതിരേ നാട്ടുകാർ സംഘടിച്ചിരിക്കുന്നത്.