അധ്യാപക ക്ലസ്റ്റർ യോഗം 24ന്

11:53 PM Mar 22, 2017 | Deepika.com
പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ–എയ്ഡഡ് ഹൈസ്കൂൾ– ഹയർസെക്കൻഡറി വിദ്യാലയങ്ങളിലെ അധ്യാപകരുടെ ക്ലസ്റ്റർ യോഗം 24 രാവിലെ 10 ന് നടക്കും. അതത് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഹയർസെക്കൻഡറി വിദ്യാലയങ്ങളിലാണ് ക്ലസ്റ്റർ യോഗം നടക്കുന്നത്.

നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ക്ലസ്റ്റർ സെന്ററുകളുടെ വിശദവിവരം ഹെഡ്മാസ്റ്റർമാരുടെ പ്രിൻസിപ്പൽമാരുടെയും ഇമെയിൽ വിലാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങൾ ആധുനികവത്കരിക്കാനും അക്കാദമിക അന്തരീക്ഷം നവീകരിക്കാനും സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ക്ലസ്റ്ററിൽ ചർച്ചചെയ്യും. എല്ലാ സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകരും ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.