അനധികൃതമായി നിർമിച്ച ഇഷ്‌ടിക റവന്യൂസംഘം പിടികൂടി

11:53 PM Mar 22, 2017 | Deepika.com
ആലത്തൂർ: എരിമയൂർ അരിയക്കോട്ടിൽ അനധികൃത മായി നിർമിച്ച 55000 ഓളം ഇഷ്‌ടിക റവന്യൂ സ്ക്വാഡ് പിടികൂടി കണ്ടുകെട്ടി നിർമിതികേന്ദ്രത്തിന് കൈമാറി. തഹസിൽദാർ എം.കെ.അനിൽകുമാർ, അഡീഷണൽ തഹസീൽദാർ പി.എ.വിഭൂഷണൻ, ഡെപ്യൂട്ടി തഹസിൽദാർ പി.ജനാർദനൻ, വില്ലേജ് ഓഫീസർമാരായ മോഹനൻ പിള്ള, ശശി, മറ്റു ജീവനക്കാരായ ബിനു വർഗീസ്, അബ്ദുൾ ഖാദർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ഇഷ്‌ടികനിർമാണത്തിനെതിരെ തുടർന്നും നടപടിയുണ്ടാകുമെന്നും തഹസിൽദാർ അറിയിച്ചു. ആവശ്യക്കാർക്ക് നിർമിതികേന്ദ്രം മുഖേന കുറഞ്ഞ വിലയ്ക്ക് ഇഷ്‌ടിക ലഭ്യമാകുമെന്നും അറിയിപ്പിൽ പറയുന്നു.