നിർമാണ പ്രവർത്തനം ആരംഭിച്ചു

11:38 PM Mar 22, 2017 | Deepika.com
ചേർത്തല : വയലാർ പഞ്ചായത്തിലെ തോലിയാഴത്ത് പട്ടികജാതി കോളനിയിൽ ജില്ലാപഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയുടെ വികസന പദ്ധതിയിൽ നിർമാണ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ബാഹുലേയൻ അധ്യക്ഷനായി. യു.ജി. ഉണ്ണി, ഇന്ദിര ജനാർദനൻ, മേഴ്സി ചെറിയാൻ, ജെയിംസ് ഏബ്രഹാം പുളിക്കൽ എന്നിവർ പ്രസംഗിച്ചു.