ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസറെ പൂജാരി മർദിച്ചതായി പരാതി

11:38 PM Mar 22, 2017 | Deepika.com
രാമങ്കരി: തിരുവിതാംകൂർ ദേവസ്വം രാമങ്കരി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറെ പൂജാരി മർദിച്ചതായി പരാതി. മർദ്ദനമേറ്റ സബ് ഗ്രൂപ്പ് ഓഫിസർ രാഹുലിനെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്നു പൂജാരിയെ രാമങ്കരി പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ജോലി സംമ്പന്ധമായി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിലെത്തിയ പൂജാരി ശ്രികാന്ത് സബ് ഗ്രൂപ്പ് ഓഫിസറുമായി വാക്ക് തർക്കത്തിലേർപ്പെടുകയും പിന്നീട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി