ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രെ പ്രാ​ര്‍​ഥ​ന യ​ജ്ഞം ഇ​ന്ന്

10:41 PM Mar 22, 2017 | Deepika.com
മൂ​ല​മ​റ്റം: സു​പ്രീം കോ​ട​തി വി​ധി​യു​ടെ ഭാ​ഗ​മാ​യി മൂ​ല​മ​റ്റ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് മൂ​ന്നു​ങ്ക​വ​യ​ലി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ മൂ​ന്നു​ങ്ക​വ​യ​ല്‍ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടുമു​ത​ല്‍ സ​മ​ര​പ്പ​ന്ത​ലി​ലാ​ണു പ്രാ​ര്‍​ഥ​ന. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് മു​ണ്ട​ക്ക​ല്‍, അ​റ​ക്കു​ളം സെന്‍റ് തോ​മ​സ് പ​ള്ളി​ വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ വ​രി​ക്ക​മാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഔ​ട്ട്‌​ല​റ്റ് ഇ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധം, പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം, പ​ന്ത​ല്‍ കെ​ട്ടി സ​മ​രം തു​ട​ങ്ങി നി​ര​വ​ധി സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഔ​ട്ട്‌​ലെ​റ്റി​നെ​തി​രെ ജ​ന​കീ​യ ഒ​പ്പു ശേ​ഖ​ര​ണ​വും നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്നു.