തൊടുപുഴ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സേവനാവകാശ നിയമത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ രാവിലെ 10.30 നു തൊടുപുഴ പിഡബ്ല്യൂഡി റസ്റ്റ്ഹൗസ് ഹാളില്‍ പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് ടി.കെ. സുധാകരന് നായര്‍, കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.വി ചന്ദ്രബോസ് വിഷയാവതരണം നടത്തും.
സംഘടനാ നേതാക്കളായ കെ.കെ. പ്രസുഭകുമാര്‍, റോയി ജോര്‍ജ്, ഡി. ബിനില്‍, എം.എം മഞ്ജുഹാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, എന്‍. രവീന്ദ്രന്, റെജി പി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ഇടുക്കി യൂണിറ്റിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സേവനാവകാശ നിയമം സെമിനാര്‍ നാളെ
10:41 PM Mar 22, 2017 | Deepika.com