തൊടുപുഴ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി സമ്പൂര്‍ണ ശുചിത്വാഹാര പദ്ധതിക്കു തുടക്കം കുറിച്ചു. ഇതിന്റെ മുന്നോടിയായി ജില്ലാ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, ടീഷോപ്പ്, ലോഡ്ജ്, റിസോര്‍ട്ട് തുടങ്ങിയ ഭക്ഷണ ഉല്പാദന വിതരണ മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സൗജന്യ രോഗപ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പും സെമിനാറും മെഡിക്കല്‍ പരിശോധനയും നടത്തി. തൊടുപുഴ ശ്രീവിനായക ഹോട്ടല്‍ ഹാളില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ നിര്‍വഹിച്ചു. ഹൈജിന്‍ മോണിട്ടറിംഗ് കമ്മിറ്റിയുടെയും സെമിനാറിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ നിര്‍വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമ ക്ലാസ് നയിച്ചു. അസോസിയേഷന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ്, ജില്ലാ ഭാരവാഹികളായ അബ്ദുള്‍ഖാദര്‍ ഹാജി, പി.എ. പോളി, പി.കെ. മോഹനന്, കെ.എസ്. കൊന്താലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്പൂര്‍ണ ശുചിത്വാഹാര പദ്ധതിക്ക് തുടക്കം
10:41 PM Mar 22, 2017 | Deepika.com