ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍

10:41 PM Mar 22, 2017 | Deepika.com
തൊ​ടു​പു​ഴ: ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ ഇ​ളം​ദേ​ശം, തൊ​ടു​പു​ഴ ബ്ലോ​ക്കു​ക​ളി​ലു​ള്ള വ​ണ്ണ​പ്പു​റം, ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍, വെ​ള്ളി​യാ​മ​റ്റം, ആ​ല​ക്കോ​ട്, കോ​ടി​കു​ളം, ക​രി​ങ്കു​ന്നം, കു​മാ​ര​മം​ഗ​ലം, പു​റ​പ്പു​ഴ, മു​ട്ടം, കു​ട​യ​ത്തൂ​ര്‍, ഇ​ട​വെ​ട്ടി, മ​ണ​ക്കാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലും ആ​രം​ഭി​ച്ചു. 2016ല്‍ ​ആ​ര്‍എ​സ്ബിവൈ സ്മാ​ര്‍​ട്ട്കാ​ര്‍​ഡ് എ​ടു​ത്ത​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​തു​ക്കാം.
കാ​ര്‍​ഡ് പു​തു​ക്കേ​ണ്ട​വ​ര്‍ നി​ല​വി​ലു​ള്ള സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, റേ​ഷ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി സ്മാ​ര്‍​ട്ട് കാ​ര്‍​ഡി​ല്‍ പേ​രു​ള്ള ഒ​രാ​ള്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണം.
അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ നാളെ മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. കാ​ര്‍​ഡ് പു​തു​ക്കേ​ണ്ട​വ​ര്‍ 2016-17 വ​ര്‍​ഷ​ത്തി​ല്‍ പു​തു​ക്കി​യ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, റേ​ഷ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി സ്മാ​ര്‍​ട്ട് കാ​ര്‍​ഡി​ല്‍ പേ​രു​ള്ള ഒ​രാ​ള്‍ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണം. 24, 25 തീ​യ​തി​ക​ളി​ല്‍ മൂ​ല​മ​റ്റം ഐ​എ​ച്ച്​ഇപി യുപി സ്‌​കൂ​ളി​ലും 26നു ​കു​ള​മാ​വ് എ​ല്‍പി സ്‌​കൂ​ളി​ലും 27 മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​വ​രെ മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി യുപി സ്‌​കൂ​ളി​ലും ഏ​പ്രി​ല്‍ ര​ണ്ടി​നു ഇ​ല​പ്പ​ള്ളി ഗ​വ. എ​ല്‍പി സ്‌​കൂ​ളി​ലും ന​ട​ക്കും.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ട്രോ​ള്‍​ഫ്രീ ന​മ്പ​രാ​യ 18002002530 ല്‍ ​വി​ളി​ക്ക​ണം.