ഇ​ന്‍​ഫന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ജ​ല സ​ര്‍​വേ ന​ട​ത്തും

10:41 PM Mar 22, 2017 | Deepika.com
ആ​ല​ക്കോ​ട്: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​ക്കോ​ട് ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് റെ​ജി സേ​വി ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​സ്രോ​ത​സു​ക​ള്‍ ശു​ചീ​ക​രി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സു​ക​ളെ​പ്പ​റ്റി അ​റി​യു​ന്ന​തി​നാ​യി സ​ര്‍​വേ ഫോ​റം വി​ത​ര​ണം ചെ​യ്തു. 31 നു ​സ്‌​കൂ​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​ധി​ക്കാ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി ഈ ​പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.