മ​സ്ക്ക​റ്റി​ൽ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു

10:41 PM Mar 22, 2017 | Deepika.com
ബ​ദി​യ​ഡു​ക്ക: മു​ഗു കി​ന്നി​മ​ജ​ലി​ലെ ബ​ട്ടു ഷെ​ട്ടി-​ന​ളി​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കി​ര​ണ്‍ ഷെ​ട്ടി (24) യെ ​മ​സ്ക​റ്റി​ൽ ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മെ​ക്കാ​നി​ക്കാ​യ കി​ര​ണ്‍ മു​ന്നു വ​ർ​ഷം മു​ന്പാ​ണ് മ​സ്ക​റ്റി​ലേ​ക്ക് പോ​യ​ത്. പു​തി​യ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ന് നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​സ്ക​റ്റി​ലെ താ​മ​സ സ്ഥ​ല​ത്തു നി​ന്ന് അ​ന്പ​ത് മീ​റ്റ​ർ അ​ക​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​തെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ കി​ഷോ​ർ, കി​ഷാ​ന്ത് .