സ്‌​ക​റി​യയു​ടെ കെ​ട്ടി​ട ന​മ്പ​ർ തി​രി​കെ ന​ല്‍​കാ​ന്‍ ന​ഗ​രസ​ഭ പ്ര​മേ​യം പാ​സാ​ക്കും

10:38 PM Mar 22, 2017 | Deepika.com
തൊ​ടു​പു​ഴ: ഇ​രു​പ​ത്തി​ര​ണ്ട് മാ​സം മു​മ്പ് നി​യ​മ വി​രു​ദ്ധ​മാ​യി റ​ദ്ദാ​ക്കി​യ എം.​ജെ. സ്‌​ക​റി​യ​യു​ടെ കെ​ട്ടി​ട ന​മ്പ​ർ പു​നഃ​സ്ഥാ​പി​ച്ച് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തി​ന് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി​സി​ലി ജോ​സ് (കോ​ണ്‍​ഗ്ര​സ്)​ അ​വ​താ​രി​ക​യും എ.​എം. ഹാ​രി​ദ് (മു​സ്ലീം ലീ​ഗ്) അ​നു​വാ​ദ​കനു​മാ​യി നോ​ട്ടീ​സ് ന​ല്‍​കി. ബ​ജ​റ്റ് ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം ചേ​രു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍​പ്ര​മേ​യം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കും.
ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്‌​ക​റി​യ​യു​ടെ കെ​ട്ടി​ട ന​മ്പ​ര്‍ പ്ര​ശ്‌​നം​ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര സ​ഭ കൗ​ണ്‍​സി​ല്‍ ​നി​ശ്ച​യി​ച്ച ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ഫി​യ ജ​ബ്ബാ​ര്‍, ബാ​ബു പ​ര​മേ​ശ്വ​ര​ന്‍, രാ​ജീ​വ്പു​ഷ്പാം​ഗ​ദ​ന്‍, എ. ​എം. ഹാ​രി​ദ്, സു​മ​മോ​ള്‍ സ്റ്റീ​ഫ​ന്‍, സി. ​കെ. ജാ​ഫ​ര്‍, സി​സി​ലി ജോ​സ്, ബി​ന്ദു പ​ദ്മ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​ബ് ക​മ്മ​റ്റിസ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
എം.​ജെ. സ്‌​ക​റി​യ​യു​ടെ കൈ​വ​ശ ഭൂ​മി​യി​ല്‍ പു​റ​മ്പോ​ക്കോ ത​രി​ശോ ഇ​ല്ലെ​ന്ന് രേ​ഖ​ക​ളും സ്ഥ​ല​വും പ​രി​ശോ​ധി​ച്ച തി​ല്‍ നി​ന്നും സ​ബ് ക​മ്മ​റ്റി​ക്ക് ബോ​ധ്യ​പ്പെ​ട്ടു. സ്‌​ക​റി​യ​യു​ടെ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​മ്പ​ര്‍ ന​ല്‍​കി​യി​ട്ടെ​ല്ലെ​ന്ന് മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രുന്ന​ത് വ​സ്തു​ത ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി​രു​ന്നെ​ന്നും സ​ബ് ക​മ്മ​റ്റി​യ്ക്ക് ബോ​ധ്യ​പ്പെ​ട്ടു. ഈ ​സാ​ഹ​ച ര്യ​ത്തി ലാ​ണ്‌ സ്‌​ക​റി​യ​യു​ടെ കെ​ട്ടി​ട ങ്ങ​ള്‍​ക്ക് ന​മ്പ​ര്‍ തി​രി​കെ ന​ല്‍​കാ​നു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.