പവർഹൗസിലെ യന്ത്രഭാഗവുമായി പോയ ലോറി മറിഞ്ഞു
10:38 PM Mar 22, 2017 | Deepika.com
അറക്കുളം: നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററിന്റെ ഭാഗമായ പോളിനുണ്ടായ തകരാര്‍ പരിഹരിക്കുന്നതിനായി പോളുമായി മൂലമറ്റത്തു നിന്നും ചെന്നൈയ്ക്ക് പോയ ലോറിയാണ് അറക്കുളം പന്ത്രണ്ടാംമൈലിലെ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ തൊടുപുഴയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ എസ്ഐ സാബു എന്‍. കുര്യന്, അഡീഷണല്‍ എസ്ഐമാരായ പി.എന്‍. ഷാജി, രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.