പീരുമേട്: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ക്ഷയരോഗ ബോധവത്കരണ റാലി നാളെ പീരുമേട്ടിൽ നടക്കും. ഒരുമിക്കാം ക്ഷയരോഗം തുടച്ചുനീക്കാം എന്നതാണ് ഈവർഷത്തെ ദിനാചരണ സന്ദേശം.
താലൂക്ക് ആശുപത്രി പരിസരത്തുനിന്നും ആരംഭിക്കുന്ന റാലി എബിജി ഹാളിൽ സമാപിക്കും. തുടർന്നുനടക്കുന്ന പൊതുസമ്മേളനവും ക്ഷയരോഗ ബോധവത്കരണ സെമിനാറും ഇ.എസ്. ബിജിമോൾ എംഎൽഎ ഉദ്ഘാടനംചെയ്യും. മെഡിക്കൽ ഓഫീസർ ഡോ. ഡോണ്‍ ബോസ്കോ, ജില്ലാ മെഡിക്കൽ ഓഫീസർ ടി.ആർ. രേഖ, ഡോ. എസ്. സുരേഷ് വർഗീസ്, ടി.എസ്. സുലേഖ, ജെസി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
അടിമാലി യൂണിറ്റിൽ രാജാക്കാട് നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും.
പൈനാവ് യൂണിറ്റിൽ ചെറുതോണിയിൽ നടക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിറ്റിന്റെ യോഗം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും.
ക്ഷയരോഗ ദിനാചരണവും ബോധവത്കരണ റാലിയും
10:29 PM Mar 22, 2017 | Deepika.com