എഴുകുംവയൽ: അടിമാലിയിൽ മദ്യഷാപ്പിനെതിരേ സമരംചെയ്ത മദ്യവിരുദ്ധ പ്രവർത്തകരെ അറസ്റ്റുചെയ്തു ജയിലിലടച്ച പോലീസ് നടപടിയിൽ കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത കമ്മിറ്റി പ്രതിഷേധിച്ചു.
സമാധാനപരമായി സമരംചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കാനും നാട്ടിൽ മദ്യമൊഴുക്കാനുമുള്ള സർക്കാർ നടപടിക്കെതിരേ സമരം ശക്തമാക്കുമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ഇടുക്കി രൂപത പ്രസിഡന്റ് ഫാ. ജോസഫ് പാപ്പാടി മുന്നറിയിപ്പുനൽകി.
പോലീസ് നടപടിയിൽ പ്രതിഷേധിച്ചു
10:29 PM Mar 22, 2017 | Deepika.com