ജൈ​വ​നന്മ പു​ര​സ്കാ​ര​വു​മാ​യി കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ

10:29 PM Mar 22, 2017 | Deepika.com
കാ​ന്തി​പ്പാ​റ: ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ദീ​പി​ക സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച ജൈ​വ​ന· പ​ദ്ധ​തി പു​ര​സ്കാ​ര​ത്തി​ന്‍റെ മൂ​ന്നാം സ്ഥാ​നം കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ന്.
കോ​ട്ട​യ​ത്തു​ന​ട​ന്ന ദീ​പി​ക​യു​ടെ 130-ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ സി​നി​മാ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​നി​ൽ​നി​ന്നും സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ അം​ഗ​ങ്ങ​ളും​ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
സ്കൂ​ൾ പി​ടി​എ​യു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​നു​സ​മീ​പം ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്തു കൃ​ഷി​ചെ​യ്ത 25-ഓ​ളം പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​വ​ർ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. വ​ഴു​ത​ന, ബ്രോ​ക്കോ​ളി, ലെ​റ്റൂ​സ്, ത​ക്കാ​ളി, പാ​ക്കോ​യി, പാ​വ​ൽ, പ​ട​വ​ലം, കാ​ബേ​ജ് , ബീ​റ്റ്റൂ​ട്ട്, കാ​ര​റ്റ്, പാ​വ​ക്ക, വി​വി​ധ​യി​നം പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, മു​ള​കു​ക​ൾ, ഗോ​ത​ന്പ്്, വി​വി​ധ​യി​നം ചീ​ര​ക​ൾ, മു​ള്ള​ങ്കി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​ങ്ങ​നെ സ്വ​ദേ​ശി​യും വി​ദേ​ശി​യു​മാ​യ ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി​ചെ​യ്തി​രി​ക്കു​ന്ന​ത്.
സ്കൂ​ൾ കൃ​ഷി​യി​ട​ത്തി​ൽ വി​ക​സി​പ്പി​ച്ച പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ സ്കൂ​ളി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മൂ​ന്ന് ആം​ഗ​ൻ​വാ​ടി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ​ന​ൽ​കി മാ​തൃ​ക​യാ​വു​ക​യും ചെ​യ്തു. ലേ​ല​ത്തി​നു​വ​ച്ച പ​ച്ച​ക്ക​റി​യി​ലൂ​ടെ ല​ഭി​ച്ച തു​ക സ​മീ​പ സ്കൂ​ളി​ലെ വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ സ​ഹ​പാ​ഠി​ക്ക് ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ൽ​കി​യ​തി​ലൂ​ടെ ക​രു​ണ​യു​ടെ സ​ന്ദേ​ശം​കൂ​ടി ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​ത്തി​നു പ​ക​ർ​ന്നു​ന​ൽ​കി.
സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റ്, ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് എ​ന്നി യൂ​ണി​റ്റു​ക​ൾ ജൈ​വ കൃ​ഷി​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം​ന​ൽ​കി.
ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ​വ​രു​ന്ന സ്കൂ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലും രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച ഹൈ​സ്കൂ​ളി​നു​ള്ള പു​ര​സ്കാ​ര​മ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.
അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ​യു​മാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്.
പു​ര​സ്കാ​രം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ക​രോ​ളി​ൻ ജോ​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.