"കു​ടി​വെ​ള്ള സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം'

10:20 PM Mar 22, 2017 | Deepika.com
പാ​ലാ: മ​ഴ​വെ​ള്ളം സം​ര​ക്ഷി​ച്ചും സം​ഭ​രി​ച്ചും ജ​ല​ക്ഷാ​മ​പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടൊ​പ്പം ക​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നും കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു ക​രൂ​രി​ൽ ന​ട​ന്ന ജ​ല​ദി​ന സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ല​നി​ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കു കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം മ​റ്റു പ​ദ്ധ​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​നി​ധി ടീം ​ലീ​ഡ​ർ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രോ​ജ​ക്‌​ട് ക​മ്മീ​ഷ​ണ​ർ മ​രി​യ വി. ​ജോ​യി, ഓ​മ​ന ഭാ​സ്ക​ര​ൻ, ഓ​മ​ന വാ​വ, മാ​ത്യു വേ​ര​നാ​ൽ, പ​യ​സ് മാ​ണി, സീ​നാ ജോ​ൺ, ബെ​സി ജോ​യി, സു​മ​തി ദേ​വി, ജി. ​സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ ജോ​സ് നി​ർ​വ​ഹി​ച്ചു. ഷീ​ലാ ബെ​ന്നി, ഡാ​നി​ഷ് കെ. ​മാ​ത്യു, അ​നു സാ​ബു, പ്ര​ദീ​ഷ് കെ. ​മു​ര​ളി, വി​ഷ്ണു​രാ​ജ്, റാ​ണി അ​ഗ​സ്റ്റി​ൻ, മേ​രി സ​ണ്ണി, മേ​ഴ്സി ജോ​സ​ഫ്, സു​മ മ​ധു, ആ​ലീ​സ് ജോ​ർ​ജ്, സി​ൽ​വി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.
കൊ​ഴു​വ​നാ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ല​നി​ധി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​ജ​ല​ദി​നം ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ചാ​ക്കോ, മെം​ബ​ർ​മാ​രാ​യ വി.​ആ ർ. ലാ​ലു, ജി​നു ബി. ​നാ​യ​ർ, ഷാ​ജി ക​രു​ണാ​ക​ര​ൻ​നാ​യ​ർ, ജെ​സി ജോ​ർ​ജ്, ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ്, ജ​ല​നി​ധി ടീം ​ലീ​ഡ​ർ ഡാ​നി​ഷ് കെ. ​മാ​ത്യു, സി​ഡി​എ​സ് സ്റ്റെ​ഫാ​ൻ ഡാ​ന്‍റെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ല​നി​ധി കൊ​ഴു​വ​നാ​ൽ പ്രോ​ജ​ക്ട് ക​മ്മീ​ഷ​ണ​ർ ജോ ​പോ​ൾ ജോ​സ് ജ​ല​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​ല​ഗു​ണ​നി​ല​വാ​രം അ​ള​ക്കാ​നു​ള്ള പ​രി​ശോ​ധ​ന ടെ​സ്റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു.